Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമ്പതില്‍ പഠിക്കുന്ന അസിന്റെ കൂടെ പാട്ട് സീനില്‍ പൃഥ്വിരാജ്,ഫഹദിന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി നടന്ന സ്‌ക്രീന്‍ ടെസ്റ്റിന്റെ കഥ !

The story of Prithviraj's screen test for Fahadh's first film in the song scene with Asin

കെ ആര്‍ അനൂപ്

, ചൊവ്വ, 9 ഏപ്രില്‍ 2024 (16:29 IST)
സംവിധായകന്‍ ഫാസിലുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടനാണ് പൃഥ്വിരാജ്. നടന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഫാസിലിനായി ഒരു വേഷം പൃഥ്വി കരുതി വെച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഫാസില്‍ മുന്നിലാണ്. ഫഹദിന്റെ ആദ്യ സിനിമയ്ക്ക് വേണ്ടിയായിരുന്നു തന്നെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തതെന്നും അതൊരു പാട്ട് സീന്‍ ആണെന്നും അന്ന് തന്നോടൊപ്പം അഭിനയിച്ചത് അസിനായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.
 
' ഞങ്ങളുടെ ചെന്നൈയിലെ വീട് 20 വര്‍ഷത്തോളം ഫാസില്‍ സാറിന് വാടക്ക് നല്‍കിയിരുന്നു. ഒരിക്കല്‍ അമ്മക്കൊപ്പം ആലപ്പുഴയിലെ അവരുടെ വീട്ടില്‍ പോയിരുന്നു. അന്നാണ് മുതിര്‍ന്നതിന് ശേഷം അദ്ദേഹം എന്നെ കാണുന്നത്. തുടര്‍ന്നാണ് ഒരു സ്‌ക്രീന്‍ ടെസ്റ്റിന് എന്നെ വിളിക്കുന്നത്.ഫാസില്‍ സാറിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് ആദ്യമായി കാമറക്ക് മുന്നില്‍ അഭിനയിക്കുന്നത്. ഫഹദിന്റെ ആദ്യ ചിത്രത്തിന് വേണ്ടിയായിരുന്നു എന്നെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തത്. 
 
ഒരു പാട്ട് സീന്‍ ആയിരുന്നു. അന്ന് എന്നോടൊപ്പം അഭിനയിച്ചത് അസിന്‍ ആണ്. അന്ന് അസിന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. പിന്നീട് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫാസില്‍ സാറിനെ അഭിനയിപ്പിച്ചു.',-പൃഥ്വിരാജ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിനൊപ്പം ശോഭന,'തലൈവര്‍ 171'ലെ പുതിയ കൂട്ടിച്ചേര്‍ക്കല്‍