ത്രില്ലടിപ്പിക്കും, ഗൌതം മേനോന്‍റെ ‘ജോഷ്വ’ ടീസര്‍ !

ലീന തമ്പി
വെള്ളി, 29 നവം‌ബര്‍ 2019 (15:53 IST)
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ‘എന്നൈ നോക്കി പായും തോട്ടാ’ എന്ന ഗൌതം വാസുദേവ് മേണോന്‍ ചിത്രം റിലീസായിരിക്കുന്നു. ധനുഷ് നായകനായ സിനിമ ഒരു മികച്ച കാഴ്ചാനുഭവം എന്ന പേരാണ് ആദ്യദിനം നേടിയിരിക്കുന്നത്. അതേദിവസം തന്നെ ഗൌതം മേനോന്‍റെ അടുത്ത ചിത്രത്തിന്‍റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ‘ജോഷ്വ - ഇമൈ പോല്‍ കാക്ക’ എന്നാണ് ചിത്രത്തിന് പേര്.
 
വരുണ്‍ നായകനാകുന്ന ‘ജോഷ്വ’ ഒരു ആക്ഷന്‍ ത്രില്ലറാണ്. ഗൌതം മേനോന്‍റെ പതിവ് സ്റ്റൈലില്‍ തന്നെയുള്ള ഈ സിനിമയില്‍ പ്രണയത്തിനും പ്രാധാന്യമുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. കുന്ധവി ചിദംബരം എന്ന അസിസ്റ്റന്‍റ് യു എസ് അറ്റോര്‍ണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നു. അവര്‍ ചെന്നൈയില്‍ ചെലവഴിക്കുന്ന ഒരു മാസക്കാലം അവരുടെ സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തുന്ന ഹിറ്റ്മാന്‍ ആണ് ജോഷ്വ. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളായിരിക്കും ഈ സിനിമയുടെ പ്രത്യേകത.
 
ഐസരി കെ ഗണേഷിന്‍റെ വേല്‍‌സ് ഇന്‍റര്‍നാഷണല്‍ ആണ്  ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്‍റൈന്‍സ് ദിനത്തില്‍ ‘ജോഷ്വ: ഇമൈ പോല്‍ കാക്ക’ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ പകുതിയോളം ഭാഗങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞത്. ബാക്കി ഭാഗങ്ങള്‍ അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.
 
എന്നൈ നോക്കി പായും തോട്ടായിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ ദര്‍ബുക ശിവ തന്നെയാണ് ജോഷ്വയുടെയും സംഗീതം. കതിര്‍ ആ‍ണ് ക്യാമറ. യാനിക് ബെന്‍ ആണ് ആക്ഷന്‍ കോറിയോഗ്രാഫി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments