Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്നൈ നോക്കി പായും തോട്ടാ’ നാളെയും റിലീസാകില്ല; പ്രതിസന്ധിയൊഴിയാതെ ഗൌതം മേനോന്‍ ചിത്രം

Enai Noki Paayum Thota
, വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:53 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘എന്നൈ നോക്കി പായും തോട്ടാ’ സെപ്റ്റംബര്‍ ആറിനും റിലീസ് ചെയ്യില്ല. ധനുഷും മേഘാ ആകാശും ജോഡിയാകുന്ന ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ടാണ് പുതിയ വിവരം എത്തിയിരിക്കുന്നത്.
 
കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ചിത്രം അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക പ്രശ്നങ്ങളില്‍ കുരുങ്ങി പലതവണ റിലീസ് മാറ്റിവച്ച സിനിമ ഒടുവില്‍ സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധി രൂക്ഷമാകുകയും റിലീസ് അനിശ്ചിതത്വത്തിലാകുകയുമായിരുന്നു.
 
എന്നൈ നോക്കി പായും തോട്ടായ്ക്കായി തിയേറ്റര്‍ ലിസ്റ്റ് വരെ തീരുമാനിക്കപ്പെട്ടിരുന്നു. ബാഹുബലി നിര്‍മ്മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്സും എന്നൈ നോക്കി പായും തോട്ടയുടെ വിതരണക്കാരായ കെ പ്രൊഡക്ഷന്‍സും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ റിലീസ് തടസപ്പെടുന്നതിന് ഇടയാക്കിയിരിക്കുന്നത്. 
 
മികച്ച ഗാനങ്ങളും ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളുമുള്ള ഒരു റൊമാന്‍റിക് ത്രില്ലറാണ് എന്നൈ നോക്കി പായും തോട്ടാ. പ്രശ്നങ്ങള്‍ പരിഹരിച്ച് അധികം വൈകാതെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചനകള്‍. ഒരുപക്ഷേ, ഈ ശനിയാഴ്ച തന്നെ റിലീസ് ചെയ്യാനും സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാൽ ചിത്രം കഴിഞ്ഞു, ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്ത് ഐശ്വര്യ ലക്ഷ്മി