Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകെ കിളി പറന്ന അവസ്ഥ,കരച്ചില്‍ വരുന്നുണ്ട്, റാഫിയെ പിരിയുന്നതില്‍ വിഷമമുണ്ടെന്ന് യൂട്യൂബര്‍ മഹീന

The YouTube video shared by Mahina saying that she is going on a trip is getting attention now. The stars are saying that she is going to Dubai for work.

കെ ആര്‍ അനൂപ്

, വെള്ളി, 17 മെയ് 2024 (09:21 IST)
ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലൂടെ ശ്രദ്ധേയനായ നടനാണ് മുഹമ്മദ് റാഫി. നടന്‍ അവതരിപ്പിച്ച സുമേഷന്റെ കഥാപാത്രം ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. റാഫിയുടെ ഭാര്യ മഹീന യൂട്യൂബര്‍ ആണ്. ഇരുവരുടെയും വിശേഷങ്ങള്‍ മഹീന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താന്‍ യാത്ര പോകുകയാണെന്ന് പറഞ്ഞുകൊണ്ട് മഹീന പങ്കുവെച്ച യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ജോലിക്കായി ദുബൈക്ക് പോകുന്നുവെന്ന് എന്നാണ് താരങ്ങള്‍ പറയുന്നത്.
 
സങ്കടം ഉണ്ടോ എന്നാണ് റാഫിയോട് മഹീന ചോദിക്കുന്നത്. സങ്കടമുണ്ട് എന്നാലും നിന്റെ സ്വപ്നമല്ലേ പോയിട്ട് വരൂ എന്നാണ് റാഫി മറുപടി പറയുന്നത്.ദുബൈയില്‍ നിന്നാണ് ഇനിയുള്ള വീഡിയോകള്‍ എന്നും താരങ്ങള്‍ പറഞ്ഞു.
 
'വിഷമമുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാല്‍ ഇല്ല. ആ ഒരു അവസ്ഥയാണ്. കരച്ചില്‍ വരുന്നുണ്ട്, പക്ഷേ ഞാന്‍ കരയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാന്‍ പിടിച്ചു നിന്നു ഗയ്‌സ്. റാഫിക്കായ്ക്ക് വിഷമമുണ്ടെന്ന് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആകെ കിളി പറന്ന അവസ്ഥയാണെന്ന്',-മഹീന പറഞ്ഞു. 
താന്‍ ആദ്യമായിട്ടാണ് ഫ്‌ലൈറ്റില്‍ കയറുന്നതെന്നും ഷാര്‍ജയില്‍ എത്തിയ ശേഷമുള്ള വിശേഷങ്ങളും മഹീന പങ്കുവെച്ചു. ആദ്യം സഹോദരിയുടെ ഫ്‌ലാറ്റിലേക്ക് പോയ മഹീന പിന്നീട് സ്വന്തം റൂമിലേക്ക് മാറുമെന്നും അറിയിച്ചു. 
 
ഒന്നരവര്‍ഷത്തെ പ്രണയ ശേഷമാണ് മഹീനയും റാഫിയും വിവാഹിതരായത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഡൾട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു പുരാണ ഭക്തി സീരീസുകൾക്കായി പുതിയ ഒടിടി തുടങ്ങുന്നു