Theerppu Official Teaser | പൃഥ്വിരാജിന്റെ 'തീർപ്പ്', ടീസർ പുറത്തിറങ്ങി
Publish Date: Sat, 30 Jul 2022 (11:49 IST)
Updated Date: Sat, 30 Jul 2022 (11:53 IST)
പൃഥ്വിരാജിന്റെ തീർപ്പ് റിലീസിന് ഒരുങ്ങുന്നു. ചിത്രീകരണം പൂർത്തിയാക്കി മാസങ്ങളായി റിലീസിന് കാത്തിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഈയടുത്താണ് പുറത്തുവന്നത്.കമ്മാര സംഭവത്തിനുശേഷം മുരളി ഗോപിയും സംവിധായകൻ രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി.
വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ടീസറിലും പറയുന്നുണ്ട്.
ഇഷ തൽവാർ, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം