Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ചക്കാലക്കലിന്റെ ഫാമിലി ആക്ഷന്‍ ത്രില്ലര്‍,32 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി 'തേര്' ടീം

അമിത് ചക്കാലക്കലിന്റെ ഫാമിലി ആക്ഷന്‍ ത്രില്ലര്‍,32 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി 'തേര്' ടീം

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (16:49 IST)
അമിത് ചക്കാലക്കല്‍ നായക കഥാപാത്രമായി വരുന്ന എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'തേര്'. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് വെറും 32 ദിവസങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പുറത്തുവിട്ട കഥാപാത്രങ്ങളുടെ വേഷങ്ങളും അപ്ഡേറ്റുകളുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.
webdunia
 
'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ - എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് തേര്. കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 
webdunia
 
അമിത് ചക്കാലക്കല്‍, ബാബുരാജ് എന്നിവര്‍ക്ക് പുറമേ, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സ്മിനു സിജോ, ആര്‍.ജെ നില്‍ജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, വീണ നായര്‍, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ, പ്രമോദ് വെളിയനാട്, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
webdunia
 
കഴിഞ്ഞ മാസം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പുറത്തുവിട്ട 'തേരി'ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
webdunia
 
തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് വര്‍ഷത്തെ കാത്തിരിപ്പ്, ഷാരൂഖിനും ഗൗരിക്കും പിറന്ന പ്രിയപ്പെട്ട മകന്‍, ജനന സമയത്ത് തന്നെ ചര്‍ച്ചയായ അച്ഛന്റെയും അമ്മയുടെയും മുഖച്ഛായ; ആരാണ് ആര്യന്‍ ഖാന്‍?