Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തേര്' ആക്ഷന്‍ ത്രില്ലര്‍ തന്നെ, ടീസര്‍ ശ്രദ്ധ നേടുന്നു

Theru | Official Teaser | Amith Chakalakkal | Kalabhavan Shajohn | Baburaj | S J Sinu

കെ ആര്‍ അനൂപ്

, ശനി, 21 മെയ് 2022 (16:52 IST)
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'തേര്'. 32 ദിവസങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ പാലക്കാടിന്റെ ഗ്രാമഭംഗി ആസ്വദിക്കാനാകും.   
 
കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ - എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
അമിത് ചക്കാലക്കല്‍, ബാബുരാജ് എന്നിവര്‍ക്ക് പുറമേ, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സ്മിനു സിജോ, ആര്‍.ജെ നില്‍ജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, വീണ നായര്‍, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ, പ്രമോദ് വെളിയനാട്, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
 
 ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വല്‍ത്ത് മാനില്‍ കാണിക്കാത്ത സജീഷ് ഇതാ, ശബ്ദംകൊണ്ട് പണി കൊടുത്ത അജു വര്‍ഗീസിന്റെ കഥാപാത്രം