Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം,കുഞ്ചാക്കോ ബോബന്‍ ചിത്രം 'പത്മിനി' പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ചിത്രീകരണം

തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം,കുഞ്ചാക്കോ ബോബന്‍ ചിത്രം 'പത്മിനി' പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ചിത്രീകരണം

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ജൂലൈ 2022 (11:15 IST)
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു. ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരുമായി ആലോചിച്ചിരുന്നു. എന്നാല്‍ അത് കഥയാക്കി ചിട്ടപ്പെടുത്തമെന്ന് സംവിധായകന്‍ പറയുന്നു.
 
ആദ്യഭാഗത്തില്‍ കല്യാണ നിശ്ചയത്തിന്റെ കഥയാണ് പറഞ്ഞതെങ്കില്‍ രണ്ടാം ഭാഗത്തില്‍ കല്യാണം തന്നെയാണ് വിഷയം. പ്രധാന കഥാപാത്രങ്ങളെ മാത്രം നിലനിര്‍ത്തി കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രീകരണം അടുത്ത വര്‍ഷമാകും. നേരത്തെ പ്രഖ്യാപിച്ച സിനിമകളുടെ തിരക്കിലാണ് സംവിധായകന്‍.കുഞ്ചാക്കോ ബോബന്‍ ചിത്രം പത്മിനി പൂര്‍ത്തിയാക്കിയ ശേഷമാകും തിങ്കളാഴ്ച നിശ്ചയം രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുക.
 
ഷറഫുദ്ദീനെ നായകനാക്കി ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ഓള്‍ട്ട എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്‌കാര്‍ എ.ആര്‍ റഹ്‌മാന് ലഭിച്ചു,നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടി:അഖില്‍ മാരാര്‍