'ഇതാടാ കേരള പോലീസ്'; ബിഹാര്‍ റോബിന്‍ഹുഡിനെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടിയ പോലീസിന് ബിഗ് സല്യൂട്ടെന്ന് ഷാജി കൈലാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (09:16 IST)
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് ഒരു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ കൊണ്ടാണ് കേരള പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് അതേ ദിവസം വൈകിട്ട് 5 മണിയോടെ ഉഡുപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ സമ്പന്നരുടെ വീടുകള്‍ മാത്രം മോഷണം നടത്താറുള്ള ബീഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (35) നെ കൊച്ചിയില്‍ എത്തിച്ചു. 
 
ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാനെ വേഗത്തില്‍ പിടികൂടാനായ കേരള പോലീസിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
 
'എന്റെ മോനെ.ഇതാടാ കേരള പോലീസ്. കേരള പോലീസിന് ബിഗ് സല്യൂട്ട്',-എന്നാണ് ഷാജി കൈലാസ് പത്രവാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയത്.
 
ശനിയാഴ്ച രാത്രി തന്നെ ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുവാനായി പോലീസ് സംഘം കൊച്ചിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോയിരുന്നു. നേരത്തെ ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും അറുപതിനായിരം രൂപയും കവര്‍ന്നത് താനാണെന്ന് ഇര്‍ഫാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളോണ്ട്. ഈ സംഭവം 2021 ലെ വിഷുദിനത്തില്‍ ആയിരുന്നു നടന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments