Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു 2' കഥ എന്താണ്? സംവിധായകന്‍ പറഞ്ഞത് ശ്രദ്ധ നേടുന്നു, പ്രതീക്ഷകളോടെ ആരാധകര്‍

What is the story of 'Premalu 2'? What the director said is gaining attention and fans are hoping

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (17:19 IST)
പ്രേമലു വിജയാഘോഷ വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ സിനിമയുടെ കഥയെ പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു. പ്രേമലു രണ്ടിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ്.
 
ആദ്യം തന്നെ സംവിധായകന് പറയാനുള്ളത് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ല എന്നാണ്. എന്നാല്‍ പ്രേമലുവിനെക്കാള്‍ തമാശ നിറഞ്ഞതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം. പ്രേമലുവിനെക്കാള്‍ വലിയ ക്യാന്‍വാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞു.
 
പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കേരളത്തില്‍ നിന്ന് 62.75 കോടി നേടാന്‍ സിനിമയ്ക്കായി. തെലുങ്ക് നാടുകളില്‍ നിന്ന് 13.85 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 10.43 കോടിയും ചിത്രം നേടി. കര്‍ണാടകയില്‍ നിന്ന് 5.5 2 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ 1.1 കോടിയുമാണ് സിനിമ നേടിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 93.65 കോടി കളക്ഷന്‍ ചിത്രം നേടി.
 
ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 6: ബിഗ് ബോസില്‍ നിന്ന് ജാന്‍മോണി പുറത്ത് !