Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഞ്ചുമ്മല്‍ ബോയ്‌സ്' അല്ല 'മഞ്ഞുമ്മല്‍ ബോയ്‌സ്' ,തമിഴ് സംസാരിക്കുന്നവര്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാണ് !

This is the reason why Tamil speakers say 'Manchummal Boys' and not 'Manjummel Boys'

കെ ആര്‍ അനൂപ്

, ശനി, 2 മാര്‍ച്ച് 2024 (10:35 IST)
'മഞ്ഞുമ്മല്‍ ബോയ്‌സ്' തമിഴ്‌നാട്ടില്‍ തരംഗമാകുകയാണ്. പല തിയറ്ററുകളും ഹൗസ് ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ രാത്രി ഷോയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സിനിമ പ്രേമികള്‍ പറയുന്നു. തമിഴ് സിനിമ പ്രേമികള്‍ക്കിടയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നത് 'മഞ്ചുമ്മല്‍ ആയി മാറിയിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്.
 
തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബര്‍മാര്‍ പോലും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമയെ വിളിക്കുന്നത് 'മഞ്ചുമ്മല്‍ ബോയ്‌സ്' എന്നാണ്. ഇത് കാണാനിടയായ മലയാളി പ്രേക്ഷകര്‍ പലരും യൂട്യൂബ് വീഡിയോയ്ക്ക് താഴെ സിനിമയുടെ പേര് തിരുത്തുന്നതും കാണാം. അതിനിടെ എസ്എസ് മ്യൂസിക്കിന്റെ തമിഴ് അഭിമുഖത്തില്‍ സംവിധായകന്‍ ചിദംബരത്തോടും അവതാരകന്‍ നേരിട്ട് ചോദിക്കുകയുണ്ടായി. എങ്ങനെയാണ് സിനിമയുടെ ടൈറ്റില്‍ ഉച്ചരിക്കുക എന്നത്.
 
 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നാണെന്നും തമിഴില്‍ ഞ്ഞ എന്ന അക്ഷരം ഇല്ലാത്തതിനാലാണ് തമിഴര്‍ അത് 'മഞ്ചുമ്മല്‍ ബോയ്‌സ്' എന്ന് പറയുന്നതെന്നും ചിദംബരം പറഞ്ഞു.
 
മലയാളത്തില്‍ മഞ്ഞില്‍ എന്ന് പറയുന്നത് തമിഴ് സംസാരിക്കുന്നവര്‍ മഞ്ചള്‍ ആകുന്നത് പോലെ തന്നെയാണ് ഇതൊന്നും ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് അണിയറക്കാര്‍ പറയുന്നത്. എന്തായാലും പേരില്‍ ഒന്നും കാര്യമില്ല. തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് കളക്ഷന്‍ ആണ് സിനിമ നേടുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Manjummel Boys: തമിഴ്‌നാട്ടിലെ സീന്‍ മാറ്റി മഞ്ഞുമ്മല്‍ പിള്ളേര് ! ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും