‘കുട്ടി സ്റ്റോറി’ പറയാന്‍ വിജയ് സേതുപതിയും അമല പോളും !

കെ ആര്‍ അനൂപ്
ബുധന്‍, 3 ഫെബ്രുവരി 2021 (19:56 IST)
ഗൗതം മേനോൻ, വെങ്കട്ട് പ്രഭു, എ എൽ വിജയ്, നളൻ കുമാരസാമി എന്നിവർ ഒരുക്കുന്ന പുതിയ തമിഴ് ആന്തോളജി ചിത്രമാണ് ‘കുട്ടി സ്റ്റോറി’. ലോക്ക് ഡൗൺ ദിവസങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഇപ്പോൾ ഇത് തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. നാല് സംവിധായകരും തങ്ങളുടെ ഓരോ ഹസ്വ ചിത്രങ്ങളിലും റൊമാന്റിക് രംഗങ്ങൾ വിവരിക്കുന്ന വീഡിയോയും പങ്കുവെച്ചു.
 
വിജയ് സേതുപതി, അദിതി ബാലൻ, അമല പോൾ, ഗൗതം മേനോൻ, മേഘ ആകാശ്, വിനോദ് കിഷൻ, സാക്ഷി അഗർവാൾ, അമിതാഷ്, സംഗീത ക്രിഷ്, വരുൺ എന്നിവരാണ് ‘കുട്ടി സ്റ്റോറി’യിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
 
നളൻ കുമാരസാമിയുടെ ചിത്രത്തിൽ അദിതി ബാലനും വിജയ് സേതുപതിയും ദമ്പതിമാരായാണ് അഭിനയിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളിനൊപ്പം അദ്ദേഹവും അഭിനയിക്കുന്നുണ്ട്. അമിതാഷും മേഘ ആകാശും എ എൽ വിജയ് ചിത്രത്തിന്റെ ഭാഗമാണ്. വെങ്കട്ട് പ്രഭുവിന്റെ സിനിമയിൽ വരുൺ, സാക്ഷി അഗർവാൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
 
‘കുട്ടി സ്റ്റോറി’ ഫെബ്രുവരി 12ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments