Publish Date: Wed, 20 Jan 2021 (16:01 IST)
Updated Date: Wed, 20 Jan 2021 (16:02 IST)
ശ്രുതി ഹാസൻ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തരുൺ ഭാസ്‌കർ, ബി വി നന്ദിനി റെഡ്ഡി, നാഗ് അശ്വിൻ, സങ്കൽപ് റെഡ്ഡി എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസൻ, അമല പോൾ, എന്നിവരെ കൂടാതെ ഈഷ റെബ്ബ, ലക്ഷ്മി മഞ്ചു, ജഗപതി ബാബു, സത്യദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഫെബ്രുവരി 19 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. പ്രണയം, ലൈംഗികത, റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓരോ ഹസ്വ ചിത്രങ്ങൾ ഇതിലുണ്ടാകും.