Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനം, പുകവലി ശീലമില്ലാത്ത നടന്‍, കുഞ്ചാക്കോ ബോബനെക്കുറിച്ച് സലിംകുമാര്‍ അന്ന് പറഞ്ഞത്

മദ്യപാനം, പുകവലി ശീലമില്ലാത്ത നടന്‍, കുഞ്ചാക്കോ ബോബനെക്കുറിച്ച് സലിംകുമാര്‍ അന്ന് പറഞ്ഞത്

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (11:35 IST)
മദ്യത്തിന്റെ ലഹരിയിലും പുകവലിയുടെ ഹരത്തിലും കുഞ്ചാക്കോ ബോബന്‍ ഇതുവരെയും വീണില്ല. ചിട്ടയായ വ്യായാമത്തിനൊപ്പം നല്ല ഭക്ഷണക്രമവും കാത്തുസൂക്ഷിക്കുന്നയാളാണ് ചാക്കോച്ചന്‍. 47 വയസ്സ് പിന്നിട്ട താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലും ഇതൊക്കെയാണ്.മലയാള സിനിമയിലെ പുതു തലമുറക്കാരില്‍ മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഇല്ലാത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണെന്ന്
ഒരിക്കല്‍ പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ സലിംകുമാര്‍ പറഞ്ഞിരുന്നു.
നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി ഇനി വരാനുള്ളത്.
മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഈ കോമ്പോയില്‍ ഒരു സിനിമ വരുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹേഷ് നാരായണന്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണിത്.ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ പ്രേമികള്‍. അദ്ദേഹം പ്ലാന്‍ ചെയ്യുന്നത് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമാണ് എന്നാണ് സംസാരം. മലയാളത്തില്‍ വീണ്ടും ഒരു ത്രില്ലര്‍ വരാനുള്ള സാധ്യതയാണ് ഉള്ളത്. ചാക്കോച്ചന്‍ ഒപ്പം ഫഹദ് കൂടി സിനിമയുടെ ഭാഗമായേക്കും എന്നതാണ് പുതിയ വാര്‍ത്ത.
ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ്- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ഇത്തവണ കളം മാറ്റിപ്പിടിക്കാന്‍ ആണ് കുഞ്ചാക്കോ ബോബന്‍ ശ്രമിക്കുന്നത്. ഹീറോ അല്ല ആന്റി ഹീറോയായി നടന്‍ പ്രത്യക്ഷപ്പെടും. വൈശാഖ് ഒരുക്കിയ സീനിയേഴ്‌സ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ആന്റി ഹീറോ വേഷമായിരിക്കും ഇത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100കോടി മുടക്കി 917 കോടി പോക്കറ്റിലാക്കി, ഇനി 'അനിമല്‍ 2',2026ല്‍ ചിത്രീകരണം ആരംഭിക്കും