Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍പ്രൈസുമായി അഹാന ഇന്നെത്തും, 'തോന്നല്‍' വിജയമായി, രണ്ടാഴ്ചകൊണ്ട് 4 മില്ല്യണ്‍ കാഴ്ചക്കാര്‍

സര്‍പ്രൈസുമായി അഹാന ഇന്നെത്തും, 'തോന്നല്‍' വിജയമായി, രണ്ടാഴ്ചകൊണ്ട് 4 മില്ല്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്

, ശനി, 20 നവം‌ബര്‍ 2021 (12:43 IST)
ആദ്യ സംവിധാന സംരംഭം തന്നെ വിജയമായ സന്തോഷത്തിലാണ് അഹാന കൃഷ്ണ.'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം നടിയുടെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. പുറത്തു വന്ന് ആദ്യ രണ്ടാഴ്ച കൊണ്ടു തന്നെ 4 മില്ല്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
 
താന്‍ വളരെ സന്തോഷത്തിലാണെന്നും തോന്നലില്‍ നിന്നുള്ള അവസാന സര്‍പ്രൈസ് ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തുവരുമെന്നും നടി അറിയിച്ചു.
തോന്നലിന്റെ അണ്‍പ്ലഗ്ഡ് വീഡിയോയും അഹാന കൃഷ്ണ റിലീസ് ചെയ്തിരുന്നു.
ഷെഫായി അഹാന വേഷമിടുന്നു.ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഷറഫുവിന്റെതാണ് വരികള്‍.നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കും 'കാവല്‍': സുരേഷ് ഗോപി