മോഹന്‍ലാല്‍ പറന്നുനടക്കുന്നു, ഒടിയനൊരു 3 ദിവസം വേണം!

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (16:56 IST)
തിരക്കോടുതിരക്കിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് താരം. പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ ഈ തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്.
 
ഉടന്‍ തന്നെ ആ സിനിമയുടെ ഷൂട്ടിംഗില്‍ നിന്ന് ബ്രേക്ക് എടുത്ത് ഒടിയന്‍റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ എത്തും. ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് ഒടിന് ബാക്കി നില്‍ക്കുന്നത്.
 
ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഒടിയന്‍ ചിത്രീകരിക്കാനാണ് പരിപാടി. അതിന് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് മോഹന്‍ലാല്‍ ലൂസിഫറിന്‍റെ ചിത്രീകരണത്തിലും പങ്കെടുക്കും.
 
ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഇനി ചിത്രീകരിക്കാനുണ്ട്. അതില്‍ ഒരു ആക്ഷന്‍ സീന്‍ പൂര്‍ണമായും ഷൂട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴ് ചിത്രത്തിനായി വിദേശത്തേക്ക് പോകുമെന്നാണ് അറിയുന്നത്. ഇതിനിടയില്‍ കുഞ്ഞാലിമരക്കാര്‍ ചിത്രീകരണം ഉടന്‍ തുടങ്ങാനും പദ്ധതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ പാക്കറ്റ്; തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത

സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇതുവരെ വിറ്റത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

അടുത്ത ലേഖനം
Show comments