Webdunia - Bharat's app for daily news and videos

Install App

'ഇത്തരം രം​ഗങ്ങൾ സിനിമയിലുണ്ടെന്ന് അറിയാമായിരുന്നു': പ്രതികരിച്ച് തൃഷ

തൃഷയാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ‌​

നിഹാരിക കെ.എസ്
വെള്ളി, 23 മെയ് 2025 (19:09 IST)
കമൽ ഹാസൻ നായകനായെത്തുന്ന ത​ഗ് ലൈഫ് റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും കൈകോർക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഷു​ഗർ ബേബി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. തൃഷയാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ‌​
 
വീഡിയോ പുറത്തുവന്നതിന് പിന്നാലെ തൃഷയ്ക്കെതിരെ വൻ വിമർശനങ്ങൾ ആണ് ഉയർന്നത്. 40 വയസുള്ള നടി എന്തിനാണ് ഇത്തരം ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നത് എന്നാണ് തൃഷയ്ക്ക് നേരെ ഉയരുന്ന ചോ​ദ്യങ്ങൾ. മോശം രംഗങ്ങളും ലാസ്‌റ്റ്ഫുൾ ആയ അഭിനയവും ആണെന്നാണ് ഉയരുന്ന വിമർശനം. നടി ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരും കുറവല്ല. 
 
എആർ റഹ്മാനാണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. അലക്സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തൃഷ, അഭിരാമി എന്നിവർക്കൊപ്പമുള്ള കമൽ ഹാസന്റെ ഇന്റിമസി രംങ്ങളായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ചത്. 
 
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് തൃഷ. 'ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും ഞാൻ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ കമല്‍ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ആ സമയത്ത് ഈ സിനിമയില്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് ഇത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ആ സമയത്ത് ഞാന്‍ സിനിമയുടെ ഭാഗമായിരുന്നില്ല. കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച് എത്തുമ്പോള്‍ അഭിനേതാക്കളായ ഞങ്ങള്‍ ജോലി മറന്ന് അവരെ നോക്കി നില്‍ക്കും', തൃഷ പറഞ്ഞു.
 
അതേസമയം, 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ത​ഗ് ലൈഫ്. കമൽ ഹാസനും തൃഷയ്ക്കും പുറമേ ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, ജോജു ജോർജ്, നാസർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ അ‍ഞ്ചിനാണ് ത​ഗ് ലൈഫ് തിയറ്ററുകളിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

അടുത്ത ലേഖനം
Show comments