Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ?: മാധ്യമ പ്രവർത്തകരോട് കമൽ ഹാസൻ

കമലും സംഘവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

Kamal Hassan

നിഹാരിക കെ.എസ്

, വെള്ളി, 23 മെയ് 2025 (12:35 IST)
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പേരിനൊപ്പം തന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്ന് കമൽ ഹാസൻ. കമൽ ഹാസൻ നായകനാകുന്ന ‘തഗ് ലൈഫ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് കമൽ മമ്മൂട്ടി-മോഹൻലാൽ എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ചും അവരുടെ പേരിനൊപ്പം തന്റെ പേര് ചേർത്തുവെയ്ക്കുന്നതിനെ കുറിച്ചും തുറന്നു സംസാരിച്ചത്. കമലും സംഘവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
 
മോഹൻലാൽ, മമ്മൂട്ടി എന്നിവരെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്. ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെയാണ് എന്നും മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പേരിനൊപ്പം തന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്നാണ് കമൽ ഹാസൻ പറഞ്ഞത്.
 
‘ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെയാണ്? ഞങ്ങൾ ഒരു ജോലി ചെയ്യുന്നവരാണ്. എന്നാൽ ഓരോരുത്തരും മികച്ച കലാകാരന്മാരാണ്. ആ കലാകാരന്മാരുടെ പേരിനൊപ്പം ഞാൻ എന്റെ പേരും ചേർത്തു. എനിക്ക് അതിൽ അഭിമാനമുണ്ട്,’ എന്ന് കമൽഹാസൻ പറഞ്ഞു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരുന്നു തഗ് ലൈഫ് ടീം കേരളത്തിൽ എത്തിയത്. മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായും കമൽ വേദിയിൽ വെച്ച് പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം കുഞ്ഞ് പോലും എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇഷാനി; വിമർശനത്തിന് പിന്നാലെ വിശദീകരണം