Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thug Life: ലിയോയും വീണു, ഓവർസീസ് റൈറ്റ്സിൽ റെക്കോർഡിട്ട് കമൽഹാസൻ ചിത്രം തഗ് ലൈഫ്

Thuglife,STR,Kamalhaasan

അഭിറാം മനോഹർ

, ബുധന്‍, 15 മെയ് 2024 (13:33 IST)
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മാര്‍ക്കറ്റുള്ള സിനിമാവ്യവസായങ്ങളില്‍ ഒന്നാണ് തമിഴ്. 2024ല്‍ കാര്യപ്പെട്ട ഹിറ്റ് ചിത്രങ്ങളില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്ന കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പല തമിഴ് സിനിമകള്‍ക്കും സാധിച്ചിരുന്നു. തമിഴ് സിനിമകളുടെ മാര്‍ക്കറ്റ് ഉയര്‍ന്നതോടെ വിവിധ റൈറ്റ്‌സുകള്‍ വഴി സിനിമകള്‍ നേടുന്ന വരുമാനത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് തുകയില്‍ വിജയ് സിനിമയായ ലിയോയുടെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് കമല്‍ഹാസന്‍- മണിരത്‌നം സിനിമയായ തഗ് ലൈഫ്.
 
ചിത്രത്തിന്റെ ഓവര്‍സീസ് കരാറായ വിവരം നിര്‍മാതാക്കള്‍ ഇന്നലെയാണ് അറിയിച്ചത്.  എ പി ഇന്റര്‍നാഷണല്‍ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്മെന്റും ചേര്‍ന്നാണ് ചിത്രം അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിതരണത്തിനെത്തിക്കുന്നത്. ഓവര്‍സീസ് തിയേറ്റര്‍ റൈറ്റ്‌സിലൂടെ 63 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 60 കോടിയായിരുന്നു വിജയ് ചിത്രമായ ലിയോയുടെ വിതരണാവകാശത്തിന് ലഭിച്ചത്.
 
കമല്‍ഹാസനൊപ്പം സിലമ്പരസന്‍,പങ്കജ് ത്രിപാഠി,അലി ഫസല്‍,ത്രിഷ,അഭിരാമി,നാസര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് തഗ് ലൈഫില്‍ അണിനിരക്കുന്നത്. നായകന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമ എന്നതിനാല്‍ തന്നെ വമ്പന്‍ ഹൈപ്പാണ് സിനിമയ്ക്കുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്‌നം,ഈ സിനിമ ചെയ്യാന്‍ നിശ്ചയിച്ചത് മമ്മൂട്ടിയാണെന്ന് പുഴു സംവിധായകയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ്