Select Your Language

Notifications

webdunia
webdunia
webdunia
webdunia

യേശുദേവനെ അവഹേളിക്കാനുള്ള കുടിലനീക്കം: നാദിർഷയുടെ സിനിമകൾ നിരോധിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി

യേശുദേവനെ അവഹേളിക്കാനുള്ള കുടിലനീക്കം: നാദിർഷയുടെ സിനിമകൾ നിരോധിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി
, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (14:33 IST)
നാദിർഷയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളായ ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്കെതിരെ ബിഡി‌ജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സിനിമകൾ ക്രൈ‌സ്‌തവരെ അവഹേളിക്കുന്നതാണെന്നും അവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
 
സമാധാനത്തിന്റെ വക്താവായി ലോകം കാണുന്ന യേശുദേവനെ അവഹേളിക്കാനുള്ള ഈ കുടിലനീക്കം അപലപനീയമാണ്. ഇത്തരം നീക്കങ്ങൾ വിഭജനം ഉണ്ടാക്കാൻ മാത്രമെ സഹായിക്കുകയുള്ളു. ആവിഷ്‌കാര സ്വാതന്ത്രം എന്ന പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തുനിൽക്കാൻ ബിഡി‌ജെഎസ് മുൻപന്തിയിൽ ഉണ്ടാകുമെന്നും വിശ്വാസികളെ അവഹേളിക്കുന്ന സിനിമകൾക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹികവിപത്തുകൾക്കെതിരെയും നിയമനിർമാണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അ‌‌മിത് ഷായ്ക്ക് കത്തെഴുതുമെന്നും തുഷാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു