Webdunia - Bharat's app for daily news and videos

Install App

പരിഹാസങ്ങള്‍ കാരണം മമ്മൂക്ക സിനിമകള്‍ കിട്ടുന്നില്ല, ഒപ്പമിരുന്നാല്‍ നീ എന്റെ ഡ്യൂപ്പാണെന്ന് പറയുമെന്ന് മമ്മൂക്ക പോലും പറഞ്ഞു: ടിനി ടോം

അഭിറാം മനോഹർ
ബുധന്‍, 12 ജൂണ്‍ 2024 (19:05 IST)
കാലങ്ങളായി കലാരംഗത്ത് സജീവമായി നില്‍ക്കുന്ന നടനാണ് ടിനി ടോം. മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന താരം കുറച്ച് വര്‍ഷങ്ങള്‍ മുന്‍പ് വരെ സിനിമയിലും സജീവമായ താരമായിരുന്നു. സിനിമ നടനെന്ന നിലയില്‍ തിളങ്ങുന്നതിന് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമകള്‍ ടിനി ടോമിനെ വലിയ രീതിയില്‍ സഹായിച്ചിരുന്നു. പ്രാഞ്ചിയേട്ടനിലെയും മറ്റ് മമ്മൂട്ടി സിനിമകളിലെയും ടിനി ടോം അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 എന്നാല്‍ മമ്മൂട്ടിയുടെ ഡ്യൂപ്പെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ രൂക്ഷമായതോടെ മമ്മൂക്കയുടെ സിനിമകളില്‍ പോലും ഭാഗമാകാനാകാത്ത അവസ്ഥയിലാണ് താനെന്ന് ടിനിടോം പറയുന്നത്. മമ്മൂക്കയെ ഉപദ്രവിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യുന്ന സിനിമകളില്‍ ഫൈറ്റ് ചെയ്തത് ടിനി ടോം ആണെന്ന് പറഞ്ഞ് അപമാനിക്കാറുണ്ട്. ആകെ 3 സിനിമകളില്‍ മാത്രമെ മമ്മൂട്ടിയ്ക്കായി എന്റെ ബോഡി ഉപയോഗിച്ചുള്ളു. അടുത്തിടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. നീ ഇപ്പോള്‍ എന്റെ അടുത്തിരുന്നാല്‍ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തത് നീ ആണെന്ന് ആള്‍ക്കാര്‍ പറയുമെന്നാണ് മമ്മൂക്ക പറഞ്ഞത്. അത്രയ്ക്ക് വേദനിപ്പിക്കുകയാണ്.
 
 ഒരു കലാകാരന്‍ നശിച്ച് കാണാന്‍ കുറെ പേര്‍ക്ക് വലിയ ആഗ്രഹമാണ്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. അത് എത്ര റിപ്പീറ്റ് ചെയ്താലും ആളുകള്‍ എന്റെ തല വെച്ച് എഡിറ്റ് ചെയ്ത് അയച്ചുതരും. ടര്‍ബോയുടേത് വരെ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ലാലേട്ടന്‍ ചിലപ്പോള്‍ വളരെ ഈസിയായിട്ടാകും സിനിമയില്‍ അഭിനയിച്ചുപോകുന്നത്. മമ്മൂക്ക കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ റോളുകളും. ഇപ്പോള്‍ എനിക്ക് ഒരു മമ്മൂക്ക സിനിമയില്‍ പോലും ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഡ്യൂപ്പിന് വേണ്ടി കൊണ്ടുവന്നതാണെന്ന് പറയും. അദ്ദേഹം ചെയ്ത റിസ്‌കി ഷോട്ടുകളില്‍ ഒന്നും ഞാന്‍ ഇല്ല. അത് അദ്ദേഹത്തിന്റെ കഴിവാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് അദ്ദേഹം സിനിമയില്‍ നില്‍ക്കുന്നത്. മൂവി വേള്‍ഡ് മീഡിയോട് സംസാരിക്കവെ ടിനി ടോം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments