Webdunia - Bharat's app for daily news and videos

Install App

മോന്റെ കല്യാണമാണ് വരണമെന്ന് മമ്മൂട്ടി; 'ദുൽഖർ എന്നെ വിളിച്ചു, അതുകൊണ്ട് വരാം' എന്ന് മറുപടി നൽകിയ തിലകൻ

നിഹാരിക കെ.എസ്
വ്യാഴം, 27 മാര്‍ച്ച് 2025 (11:39 IST)
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. ഓഫ് സ്ക്രീനിൽ വിവാദ നടനായിരുന്നു തിലകൻ. ഒരു ഘ‌ട്ടത്തിൽ മലയാള സിനിമാ ലോകത്തെ പ്രബലരെല്ലാം തിലകനെതിരെ തെളിഞ്ഞു. സംഘടനകൾ തിലകനെ വിലക്കി. മമ്മൂട്ടി, ദിലീപ് തുട‌ങ്ങിയ താരങ്ങൾക്കെതിരെ പരസ്യമായി തിലകൻ രം​ഗത്ത് വന്നു. മമ്മൂട്ടിയും തിലകനുമായുണ്ടായ പ്രശ്നങ്ങളെല്ലാം സിനിമയ്ക്കകത്തും പുറത്തും ഉള്ളവർക്ക് അറിയാവുന്നതാണ്.
 
തിലകനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോമിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള സിനിമാ നടൻ തിലകൻ ചേട്ടനായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് എന്നോടൊരു താൽപര്യം തോന്നിയത്. തിലകന്റെ സ്വഭാവമായിരുന്നു ഏകദേശം പുള്ളിക്ക്. കുട്ടികളുടെ ദുർവാശി മാത്രമേയുള്ളൂ തിലകൻ ചേട്ടന്. പുള്ളിയെ ഇരുത്തി സംസാരിച്ചാൽ പ്രശ്നമില്ല. ഭയങ്കര രസികനാണ് അദ്ദേഹം. പക്ഷെ ഉള്ളിലൊന്നും വെക്കില്ല. എനിക്ക് മമ്മൂട്ടിയെക്കാളു ഇഷ്ടം ദുൽഖറിനെയാണ് എന്നൊക്കെ പറയാൻ ഒരു പേടിയുമില്ല. ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണ്. ആരെയെങ്കിലും പേടിക്കുകയോ ചൊൽപ്പടിക്ക് നിൽക്കുകയോ ഇല്ല.
 
തിലകൻ തന്നോട് പറഞ്ഞ സംഭവവും ടിനി ടോം പങ്കുവെച്ചു. ദുബായിൽ ടോയ്ലറ്റിൽ മൂത്രമാെഴിക്കുമ്പോൾ മമ്മൂക്ക വന്നു. മോന്റെ കല്യാണമാണ് വരണമെന്ന് പറഞ്ഞു. ദുൽഖർ എന്നെ വിളിച്ചു, അതുകൊണ്ട് വരാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. പുള്ളിയുടെ രീതി അതാണ്. പാര വെക്കുന്ന ആളല്ല. മുഖത്ത് നോക്കി പറയുമെന്നും ടിനി ടോം വ്യക്തമാക്കി. ഇന്ത്യൻ റുപ്പി എന്ന സിനിമയിലാണ് ടിനി ടോമും തിലകനും ഒരുമിച്ച് അഭിനയിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ വിവാഹേതരബന്ധത്തിന് സാക്ഷിയായി, 6 വയസുകാരിയെ കൊലപ്പെടുത്തി 30കാരിയും 17കാരനായ ആൺസുഹൃത്തും

യുക്രെയ്ൻ ഭരണസിരാകേന്ദ്രം തകർത്ത് റഷ്യയുടെ ഡ്രോൺ വർഷം, റഷ്യൻ ഊർജനിലയത്തിനെതിരെ യുക്രെയ്ൻ പ്രത്യാക്രമണം

Blood Moon: ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; സമ്പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തിൽ എപ്പോള്‍?

കേരളത്തിന്റെ ശിശു മരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവ്; കേരളം വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം

ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനകള്‍ക്ക് കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments