Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

Empuraan: മലയാളത്തിനു അഭിമാനമാകട്ടെ, ചരിത്ര വിജയം നേരുന്നു; എമ്പുരാന് മമ്മൂട്ടിയുടെ ആശംസ

കഴിഞ്ഞ കുറച്ചു നാളുകളായി ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലാണ്

Mammootty, Mohanlal, Lucifer 3, Mohanlal Mammootty in Lucifer 3, Aashirvad Cinemas, Mammootty Aashirvad Cinemas, Mammootty Mohanlal Lucifer 3, Empuran, Mammootty in Empuraan, Prithviraj Empuraan

രേണുക വേണു

, ബുധന്‍, 26 മാര്‍ച്ച് 2025 (15:24 IST)
Empuraan: മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി തിയറ്ററുകളിലെത്തുന്ന എമ്പുരാന് വിജയാശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. എമ്പുരാന്‍ മലയാള സിനിമയ്ക്കു അഭിമാനമാകട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ ആശംസ. 
 
' എമ്പുരാനില്‍ അഭിനയിച്ചവര്‍ക്കും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചരിത്ര വിജയത്തിനായി ആശംസകള്‍ നേരുന്നു. ലോകത്തിന്റെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിനു അഭിമാനമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും എല്ലാ പിന്തുണയും' മമ്മൂട്ടി കുറിച്ചു. 
 
കഴിഞ്ഞ കുറച്ചു നാളുകളായി ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലാണ്. അതിനിടയിലാണ് പ്രിയ സുഹൃത്തുക്കളുടെ സിനിമയ്ക്കു താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. നാളെയാണ് വേള്‍ഡ് വൈഡായി എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. ആദ്യ ഷോ രാവിലെ ആറിനു ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന്റെ മരണത്തിൽ അതീവ ദുഃഖത്തിൽ മലയാളികളുടെ പ്രിയ നായിക നന്ദന