Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നത്തെ റിലീസ് സിനിമകള്‍ ! 'തുറമുഖം' മുതല്‍ 'ആളങ്കം' വരെ

Malayalam movies to be released in 2023Upcoming Malayalam movies Dhyan Sreenivasan Aju Varghese Arjun Ashokan Tanvi Ram Listin Stephen Magic Frames Khali Purse Of Billionaires

കെ ആര്‍ അനൂപ്

, വെള്ളി, 10 മാര്‍ച്ച് 2023 (10:36 IST)
ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്
 
ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്.നവാഗതനായ മാക്‌സ്‌വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിച്ച ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
 
മഹേഷും മാരുതിയും
 
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും'ഇന്നുമുതല്‍ തീയറ്ററുകളിലേക്ക്.12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു എന്നതാണ് പ്രത്യേകത.സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് മറ്റൊരു താരം.
 
തുറമുഖം
 
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം നാളെ മുതല്‍ തിയേറ്ററുകളില്‍.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. മൂന്ന് തവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് തുറമുഖം.പ്രശസ്ത നാടക രചയിതാവ് കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥകൃത്തുമായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.   
 
ആളങ്കം
 
ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആളങ്കം'.ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. 
 
ഗോകുലന്‍,സുധി കോപ്പ, ജാഫര്‍ ഇടുക്കി,ശരണ്യ ആര്‍,മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയ താരങ്ങളും ഉണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മകനാണെന്നൊരു അഹങ്കാരം ദുല്‍ഖറിനില്ല:ഋതു വര്‍മ്മ