Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനിക്കാത്ത പോര് ഇനി വലിയ സ്ക്രീനുകളിലേക്കും, ടോം ആൻഡ് ജെറി ട്രെയ്‌ലർ പുറത്ത്

അവസാനിക്കാത്ത പോര് ഇനി വലിയ സ്ക്രീനുകളിലേക്കും, ടോം ആൻഡ് ജെറി ട്രെയ്‌ലർ പുറത്ത്
, ബുധന്‍, 18 നവം‌ബര്‍ 2020 (12:05 IST)
ലോകമെമ്പാടും മുതിർന്നവരുടെയും കുട്ടികളുടെയും ഇഷ്ടകഥാപാത്രങ്ങളായ ടോമും ജെറിയും തിരിച്ചെത്തുന്നു. മിനിസ്ക്രീനിലല്ല ഇത്തവണ രണ്ടുപേരുമെത്തുന്നത് പകരം ഇരുവരുടെയും അവസാനിക്കാത്ത പോരിന്‍റെ ഒരു പുതിയ കഥ സിനിമാരൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ ട്രെയ്‍ലര്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്സ് പുറത്തുവിട്ടു.
 
ന്യൂയോർക്ക് നഗരത്തിലെ മുന്തിയ ഹോട്ടലിൽ ഒരു ആഡംബര വിവാഹം നടക്കാനിരിക്കുന്നതിന് മുന്‍പ് അവിടേക്ക് എത്തുകയാണ് ജെറി. എന്നാൽ ഇവിടെ എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലികളെ തുരത്താൻ ടോമുമെത്തുന്നു. തുടർന്ന് ഇരുവർക്കുമിടയിൽ നടക്കുന്ന പൊടിപാറുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 2021 മാർച്ച് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൊമ്മിയെ സ്വീകരിച്ചതിന് നന്ദി: അപർണ ബാലമുരളി