Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ടോവിനോ അഭിനയിക്കും, 'കാണെക്കാണെ' ഷൂട്ടിംഗ് ഒക്‍ടോബറിൽ !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ടോവിനോ അഭിനയിക്കും, 'കാണെക്കാണെ' ഷൂട്ടിംഗ് ഒക്‍ടോബറിൽ !

കെ ആര്‍ അനൂപ്

, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (23:30 IST)
ലോക്ക് ഡൗണിനു ശേഷം മലയാള സിനിമ വീണ്ടും പഴയ പാതയിലേക്ക് എത്തുകയാണ്. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'കാണെക്കാണെ'യ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ടോവിനോ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്ത് സാമ്പത്തികലാഭം വന്നതിനുശേഷം മാത്രമേ താൻ പ്രതിഫലം സ്വീകരിക്കുകയുള്ളൂവെന്ന് ഒരു പ്രമുഖ ചാനലിനോട് ടൊവിനോ തോമസ് പറഞ്ഞു.
 
ഒക്ടോബർ പകുതിയോടെ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഉയരെയ്ക്ക് ശേഷം ബോബി - സഞ്ജയ് ടീമും മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
 
ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം ക്യാച്ചിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവട്ടെ; കിംഗ് ഫിഷിനെ പ്രകീര്‍ത്തിച്ച് മോഹൻലാൽ