Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ‌ സർ കൈപിടിച്ച് കൂടെയിരുത്തി, അനുഭവം തുറന്നുപറഞ്ഞ് ടൊവിനോ

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:25 IST)
പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻ‌ലാൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. തിയറ്ററുകളിൽ ലൂസിഫർ ആഘോഷമായി മാറിയിരുന്നു, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങൂന്നുണ്ട്. സിനിമയിൽ ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ടൊവിനോ തോമസിന്റെ ജെദിൻ രാംദാസ് എന്ന കഥാപാത്ര ഏറെ ശ്രദ്ദേയമായിരുന്നു. 
 
മോഹൻലാലിനൊപ്പം കൂടുതൽ ഇടപഴകാൻ ഈ ചിത്രത്തിലൂടെയാണ് ടൊവിനോക്ക് സാധിച്ചത് മോഹൻലാലിനൊപ്പമിരുന്ന് ലൂസിഫർ തീയറ്ററിൽ കണ്ട അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടൊവിനോ. 'ഞാൻ അടുത്ത സീറ്റിലേക്ക് നടക്കുകയായിരുന്നു. മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി. എന്റെ കുടുംബവും മോഹൻലാൽ സാറിന്റെ കുടുംബവും അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് സിനിമ കണ്ടു'.
 
സത്യമാണ് എങ്കിലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല സിനിമ തുടങ്ങിയപ്പോൾ ഞാൻ വല്ലാത്തൊരു ലോക്കത്തായിരുന്നു. മണിചിത്രത്താഴ് എന്ന സിനിമ കണ്ട് ഞാൻ സ്നേഹിച്ചുതുടങ്ങിയ നടൻ എന്റെ അടുത്തിരുന്ന് ഞാൻകൂടി അഭിനയിച്ച സിനിമ കാണുന്നു. പണത്തിനേക്കാളും പ്രശസ്തിയെക്കാളും ഞാനിഷ്ടപ്പെടുന്നത് അത്തരം നിമിഷങ്ങളെയാണ്. ടൊവിനോ പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments