സ്വപ്‌നവീട് പണിയുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ !
, ഞായര്‍, 11 ഓഗസ്റ്റ് 2019 (16:42 IST)
സ്വന്തമായൊരു വീട് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിന് മുമ്പ് തന്നെ വാസ്‌തു നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ വാസ്‌തു നോക്കിയാൽ മാത്രം പോരാ. അത് കൃത്യമായ രീതിയിൽ പരിപാലിക്കുകയും വേണം, ഇല്ലെങ്കിൽ പണി പുറകേ വരും. വാസ്‌തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടെയുള്ള കുടുംബജീവിതം നയിക്കണമെങ്കിൽ വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
വീട് പണിയാൻ തീരുമാനമെടുക്കുന്ന സമയം മുതൽ അങ്ങോട്ട് ഏറെ ശ്രദ്ധയോടെ മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാൻ പാടുള്ളൂ. വീടിന്റെ നാലുമൂലകളും മധ്യഭാഗവും എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമായ വടക്കുകിഴക്ക് ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതും ഉത്തമമാണ്.
അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യമായത് തെക്കുകിഴക്ക് അഗ്നികോൺ ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ അഗ്നിദേവന്റെ ദിക്കായ ഈ ഭാഗത്ത് യാതൊരു കാരണവശാലും ജലസാമീപ്യം ഉണ്ടാകാൻ പാടില്ല. തെക്കുപടിഞ്ഞാറ് ഭാഗമായ കന്നിമൂലയും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ ഭാഗമാണ് കന്നിമൂല
Follow Webdunia malayalam
അടുത്ത ലേഖനം