Webdunia - Bharat's app for daily news and videos

Install App

അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ടൊവിനോയുടെ ഐഡന്റിറ്റി വരുന്നു; ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (17:06 IST)
Identity
'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. 
 
7വേ ഡേ, ഫോറന്‍സിക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. 
 
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഉള്‍പ്പടെ ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകള്‍ നിര്‍മ്മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിര്‍മ്മിച്ചിരിക്കുന്നത്. 
 
അഖില്‍ ജോര്‍ജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. കേരളം കൂടാതെ രാജസ്ഥാന്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് 'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്. 
 
ഡോക്ടര്‍, തുപ്പറിവാലന്‍, ഹനുമാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് തെന്നിന്ത്യന്‍ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നീ വന്‍ താര നിരയാണ് 'ഐഡന്റിറ്റി'യില്‍ അണിനിരക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

അടുത്ത ലേഖനം
Show comments