Select Your Language

Notifications

webdunia
webdunia
webdunia
webdunia

സനൽകുമാർ ശശിധരന്റെ പുതിയ സിനിമയിൽ ടൊവിനോ നായകനാകുന്നു, നായിക കനി കുസൃതി

സനൽ കുമാർ
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (21:30 IST)
സംവിധായകൻ സനൽകുമാർ ശശിധരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ടൊവിനോ  തോമസും കനി കുസൃതിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ട് പെരുമ്പാവൂരില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 
 
നടൻ സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തും. മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമയാണ് സനല്‍കുമാര്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം നേടിയ താരമാണ് കനി കുസൃതി.

അതേസമയം, കാണെക്കാണെ, കള എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെ അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ. ഈ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ടൊവിനോ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വർഷങ്ങൾക്കുശേഷം ഈശോ പണിക്കർ ഐപിഎസ്; സുരേഷ് ഗോപിയുടെ കുറ്റാന്വേഷണചിത്രം !