Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കളിയാട്ടം' സിനിമയുമായി യാതൊരു ബന്ധവുമില്ല,പെരുവണ്ണാന്‍ ആയി സുരേഷ് ഗോപിയുടെ മാറ്റം !

'കളിയാട്ടം' സിനിമയുമായി യാതൊരു ബന്ധവുമില്ല,പെരുവണ്ണാന്‍ ആയി സുരേഷ് ഗോപിയുടെ മാറ്റം !

കെ ആര്‍ അനൂപ്

, വ്യാഴം, 30 മാര്‍ച്ച് 2023 (11:40 IST)
സിനിമ പ്രേമികളെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ 'ഒരു പെരുങ്കളിയാട്ടം' ഒരുങ്ങുകയാണ്. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ്. 26 വര്‍ഷത്തിനുശേഷം ഒന്നിക്കുമ്പോള്‍ പുതിയ സിനിമ കളിയാട്ടവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞു.
 
താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ രൂപത്തിലുള്ള തന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു.
 
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും എന്ന് ജയരാജ് പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suresh Gopi: ക്ലീന്‍ ഷേവ് ചെയ്ത് സുരേഷ് ഗോപി; വീണ്ടും ദേശീയ അവാര്‍ഡിന് വേണ്ടിയുള്ള ഒരുക്കമോ?