Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതി രാഷ്‌ട്രീയത്തില്‍ !

തുഗ്ലക്ക് ദർബാർ

കെ ആര്‍ അനൂപ്

, വ്യാഴം, 9 ജൂലൈ 2020 (14:25 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം തുഗ്ലക്ക് ദർബാറിൻറെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ പുതിയ സ്റ്റില്ലുകൾ പുറത്തുവന്നിരിക്കുകയാണ്. 
 
പുതിയ ചിത്രങ്ങളിൽ ധോത്തി ധരിച്ചാണ് വിജയ് സേതുപതിയെ കാണാനാകുക. പാർത്ഥിപനും വിജയ് സേതുപതിയും പരസ്പരം സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലൊന്ന് പാർത്ഥിപൻ ട്വിറ്ററിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.
 
മഞ്ജിമ മോഹൻ, കരുണാകരൻ, അദിതി റാവു ഹൈദരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി ബ്ലാക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലയോ ചൊറിയൻ തവളേ, ഈശനേയും ബ്രഹ്മനേയും പേടിയില്ലാത്തവനായിരുന്നു തിലകൻ: സംവിധായകനോട് പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍