Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവരാജ പ്രതാപവര്‍മ മാസ് ആയി നടന്നുവരുന്ന കോടതി രംഗം ഓര്‍മയില്ലേ? അത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ആണ് !

Twenty 20
, വെള്ളി, 5 നവം‌ബര്‍ 2021 (08:51 IST)
മലയാളി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ് ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാള സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ട്വന്റി 20 യില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിയറ്ററില്‍ വലിയ ഓളം സൃഷ്ടിച്ച ട്വന്റി 20 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 13 വര്‍ഷമായി. 2008 നവംബര്‍ അഞ്ചിനാണ് ട്വന്റി 20 തിയറ്ററുകളിലെത്തിയത്. 
 
ദേവരാജപ്രതാപ വര്‍മ എന്ന മാസ് കഥാപാത്രത്തെയാണ് ട്വന്റി 20 യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയിലില്‍ നിസഹായനായി കിടക്കുന്ന ഒരാളായാണ് ട്വന്റി 20 യില്‍ മോഹന്‍ലാലിന്റെ ഇന്‍ഡ്രോ സീന്‍. തങ്ങളുടെ സൂപ്പര്‍താരം ജയിലില്‍ കിടക്കുന്ന സീന്‍ കണ്ട് തിയറ്ററില്‍ ആരാധകര്‍ ഞെട്ടി. എന്നാല്‍, തൊട്ടടുത്ത കോടതി സീനില്‍ ആരാണ് ദേവരാജ പ്രതാപവര്‍മ എന്ന് പ്രേക്ഷകര്‍ക്ക് മനസിലായി. അടിമുടി മാസ് പരിവേഷത്തിലാണ് കോടതി സീനില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഏതെങ്കിലും കോടതിയില്‍ വച്ചാണോ ഈ സീനുകള്‍ ഷൂട്ട് ചെയ്തത് ? അല്ല ! ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് കോടതി രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ക്രൈസ്റ്റ് കോളേജില്‍ കോടതി രംഗങ്ങള്‍ക്കായി സെറ്റിടുകയായിരുന്നു. ക്രൈസ്റ്റ് കോളേജിലെ വരാന്തയിലൂടെയാണ് മോഹന്‍ലാല്‍ മാസായി നടന്നുവരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിനൊപ്പം മോഹന്‍ലാല്‍ ദുബായില്‍ പുതിയ ചിത്രങ്ങള്‍, വീഡിയോ