ബോണി കപൂറിന്റെ രണ്ട് വീട്ടുജോലിക്കാർക്ക് കൂടി കൊവിഡ്

വെള്ളി, 22 മെയ് 2020 (18:20 IST)
നിർമ്മാതാവ് ബോണി കപൂറിന്റെ രണ്ട് വീട്ടുജോലിക്കാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ ചൊവാഴ്ച്ചയാണ് ചരണ്‍ സാഹു എന്നയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മെയ് 16-ന് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ബോണി കപൂര്‍ ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.പിന്നീട് നടത്തിയ പരിശൊധനകളിലാണ് വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
 
രോഗം സ്ഥിരീകരിച്ചവർക്കാർക്കും തന്നെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അതേസമയം ബോണി കപൂറിനും മക്കളായ ജാൻവി,ഖുഷി എന്നിവർക്കും വീട്ടിലെ മറ്റ് ജോലിക്കാർക്കും പരിശോധന ഫലം നെഗറ്റീവാണെന്നും ബോണി കപൂറിന്റെ വക്താവ് അറിയിച്ചു.അന്ധേരിയിലെ വീട്ടില്‍ താരങ്ങളും ക്വാറന്റൈനിലാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വേലക്കാരിയായി ജോലി ചെയ്‌താണ് അന്ന് പരീക്ഷയ്‌ക്കായി പണം കണ്ടെത്തിയത്, അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നേഹ സക്‌സേന