Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിച്ചായന്റെ ജീവിതം തിരക്കഥ രൂപത്തിലെത്തി,അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് ഇന്ദ്രന്‍സ്

Udal movie teaser

കെ ആര്‍ അനൂപ്

, വെള്ളി, 6 ജനുവരി 2023 (11:09 IST)
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ എഴുതി സംവിധാനം ചെയ്ത ഉടല്‍ വന്‍ വിജയമായി മാറി. റിലീസ് ചെയ്ത് 35 ദിവസങ്ങളില്‍ കൂടുതല്‍ ചിത്രം തിയേറ്ററുകളില്‍ ഉണ്ടായിരുന്നു.ദുര്‍ഗ കൃഷ്ണയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ കുട്ടിച്ചായന്റെ ജീവിതം തിരക്കഥാ രൂപത്തിലെത്തിയിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് അറിയിച്ചു.
 
'നിങ്ങള്‍ നെഞ്ചിലേറ്റിയ കുട്ടിച്ചായന്റെ ജീവിതം തിരക്കഥാ രൂപത്തിലെത്തിയിട്ടുണ്ട്.
വായിക്കണം, അഭിപ്രായങ്ങള്‍ അറിയിക്കണം.'-ഇന്ദ്രന്‍സ് കുറിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമകളുമുണ്ട്. അതിലൊന്നാണ് 'ഉടല്‍' സിനിമയെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
 
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനിക്കൊപ്പം മോഹന്‍ലാലും ! 'ജയിലര്‍' ചിത്രീകരണത്തിനായി നടന്‍, പുതിയ വിവരങ്ങള്‍