Publish Date: Sat, 06 Nov 2021 (15:26 IST)
Updated Date: Sat, 06 Nov 2021 (15:29 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.
ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.