Webdunia - Bharat's app for daily news and videos

Install App

കുടുംബത്തില്‍നിന്ന് അകന്നു നില്‍ക്കാനാവില്ല,വീട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 മാര്‍ച്ച് 2024 (15:06 IST)
ജനപ്രിയ തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ്.'ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' അല്ലെങ്കില്‍ 'എല്‍ഐസി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
തന്റെ ഇരട്ടക്കുട്ടികളോടും ഭാര്യ നയന്‍താരയോടും ചേര്‍ന്നല്ലാതെ വിഘ്‌നേഷ് ശിവനെ അധികം കാണാറില്ല. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഇവരില്‍നിന്ന് കുറേ ദിവസം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു സംവിധായകന്.
വിഘ്‌നേഷ് ശിവന്‍ 'എല്‍ഐസി'യുടെ ഒരു പ്രധാന ഭാഗം മലേഷ്യയിലും സിംഗപ്പൂരിലും ചിത്രീകരിച്ചു, ഷെഡ്യൂള്‍ പൂര്‍ത്തിയായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

 മക്കളെയും ഭാര്യ നയന്‍താരയെയും കാണാന്‍ വീട്ടിലേക്ക് മടങ്ങിയതിന്റെ സന്തോഷം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആയില്ല വിഘ്‌നേഷന്.സിംഗപ്പൂരിലെയും മലേഷ്യയിലെയും ചിത്രീകരണത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ആദ്യം കുട്ടികളെ ചെന്ന് കണ്ട് സ്‌നേഹം പ്രകടിപ്പിച്ചു.ആഴ്ചകളോളം അച്ഛനായി കാത്തിരിക്കുകയായിരുന്നു മക്കള്‍.
 
  അടുത്ത ഷെഡ്യൂള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 'എല്‍ഐസി' എന്ന ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, എസ് ജെ സൂര്യ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്.
 
 നയന്‍താരയെ ചിത്രത്തില്‍ നായികയാക്കാന്‍ വിഘ്നേഷ് ശിവന്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ നയന്‍താരയെ കൊണ്ടുവരുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments