Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല,4 വര്‍ഷത്തെ സ്വപ്നമാണ് 'മേപ്പടിയാന്‍', വ്യാജന്‍മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ഉണ്ണിമുകുന്ദന്‍

ആ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല,4 വര്‍ഷത്തെ സ്വപ്നമാണ് 'മേപ്പടിയാന്‍', വ്യാജന്‍മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ജനുവരി 2022 (11:56 IST)
മേപ്പടിയാന്‍ രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്. 138ത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രം ഇന്നുണ്ടാകും.തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍. മോറല്‍ എത്തിക്‌സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണമെന്ന് നടന്‍ പറയുന്നു.
 
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍
 
4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാന്‍'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്‌സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന്‍ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. ഇന്ന് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കള്‍ തൊട്ട് മേപ്പടിയാന്‍ 138 ഇല്‍ പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലാസ്‌മേറ്റ്‌സില്‍ കുഞ്ചാക്കോ ബോബനായി മാറ്റിവച്ച കഥാപാത്രം ഏതാണെന്ന് അറയുമോ? ആ കഥാപാത്രം പിന്നീട് ചെയ്തത് ഈ നടന്‍