Webdunia - Bharat's app for daily news and videos

Install App

ഇതൊക്കെ കേട്ട് അമ്മ കരഞ്ഞു, എല്ലാം മറന്ന് ഇനി മുന്നോട്ട് പോകാനാവില്ല: ഉണ്ണി മുകുന്ദൻ

Webdunia
ശനി, 10 ഡിസം‌ബര്‍ 2022 (14:02 IST)
ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവിഷയവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പ്രസ്താവനകളിൽ വിശദീകരണം നൽകി ഉണ്ണി മുകുന്ദൻ. തനിക്ക് ചിത്രത്തിൽ പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം. എന്നാൽ ഈ ആരോപണം ഉണ്ണി മുകുന്ദൻ തള്ളിക്കളഞ്ഞു.
 
ഒരു ദിവസമെങ്കിലും തൻ്റെ അമ്മയെ കരയിപ്പിക്കാൻ ബാലയുടെ പരാമർശം കാരണമായെന്നും സൗഹൃദം പെട്ടെന്ന് പോകില്ലെങ്കിലും പഴയ പോലെ ഫ്രണ്ട്‌ലി ആകാൻ ഇനി തനിക്ക് സാധിക്കില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എൻ്റെ സിനിമാജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. ഞാൻ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. ഇത് മാർക്കറ്റിംഗ് അല്ല, വ്യക്തിഹത്യയായാണ് തോന്നുന്നത്.
 
ഈ സിനിമയിൽ സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോകുകയും ചെയില്ല. എന്നാൽ പഴയപോലെ ഫ്രണ്ട്‌ലി ആകാൻ പറ്റില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കിൽ ഒരു ദിവസം എൻ്റെ അമ്മ കരഞ്ഞിട്ടുണ്ട്.എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. നിന്നോട് നൂറ് തവണ പറഞ്ഞിട്ടും കേട്ടില്ലല്ലോ എന്നാണ് പറഞ്ഞത്. ബാലയ്ക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. ഉണ്ണി മുകുന്ദൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments