Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ എത്തിയില്ല,നിരഞ്ജിന്റെ വിവാഹ വേദിയില്‍ താരങ്ങളായി മമ്മൂട്ടിയും ഭാര്യയും

niranj maniyanpilla raju wedding  മണിയന്‍പിള്ള രാജു

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:10 IST)
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനായി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍ വെച്ച് രാവിലെ 9 15 ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പാലിയും കൊട്ടാര കുടുംബാംഗം കൂടിയാണ് നിരഞ്ജന.
നിരവധി താരങ്ങളാണ് വിവാഹ ചടങ്ങുകളില്‍ പങ്കാളിയായത്. മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകന്‍ സേതു തുടങ്ങിയവര്‍ നേരിട്ട് എത്തി നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിനിമ ചിത്രീകരണ തിരക്കായതിനാല്‍ മോഹന്‍ലാലിന് അടുത്ത സുഹൃത്ത് കൂടിയായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആയില്ല.
 പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് നിരഞ്ജന.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

194.45 കോടി, 20 ദിവസങ്ങള്‍ പിന്നിട്ട് ദൃശ്യം 2