മോഹന്‍ലാലിന്റെ '12ത് മാന്‍' സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:35 IST)
34-ാം ജന്മദിനം ആഘോഷമാക്കി ഉണ്ണിമുകുന്ദന്‍. ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത് മോഹന്‍ലാലിനും ജീത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനൊപ്പം 12ത് മാന്‍ സെറ്റില്‍.
 
 ലാലേട്ടനും 12ത് മാന്‍ ടീമിനും നന്ദിയെന്നും ഇന്ന് രാത്രി വളരെ സന്തോഷത്തോടെയാണ് താന്‍ ഉറങ്ങുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 
'നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും വളരെ നന്ദി. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നുന്നു.എല്ലാത്തിനും നന്ദി. ഓരോ സന്ദേശവും വളരെയധികം അര്‍ത്ഥമാക്കുന്നു! ഈ മധുരത്തിന് ലാലേട്ടനും 12ത് മാന്‍ ടീമിനും നന്ദി! 
 
 ഞാന്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഞാന്‍ സത്യം ചെയ്യുന്നു. എന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെയും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്‌നേഹവും സന്തോഷവും തിരികെ നല്‍കും. 
 
എനിക്ക് പറയാനുള്ളത് ഇന്ന് രാത്രി ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഉറങ്ങുന്നത്. നന്ദി, അച്ചാ അമ്മ ചേച്ചി അമ്മു സുനിത രഞ്ജിത്ത് വിപിന്‍. ഈ രാത്രിയിലെ എല്ലാ നന്മകള്‍ക്കും പ്രപഞ്ചത്തിന് നന്ദി പറയുകയും ശുഭദിനങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. സ്‌നേഹം, ഉണ്ണി'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍ ടീം ഇടുക്കിയിലാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments