പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. 'യുവം' പരിപാടിക്ക് ശേഷം താരത്തെ പ്രത്യേകമായി താജ് മലബാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. അരമണിക്കൂറോളം മോദിയുമായി സംസാരിക്കാനും അവസരം ഉണ്ടായി.
45 മിനിറ്റോളം സംസാരിച്ചെന്നും ഗുജറാത്തിയിലാണ് കാര്യങ്ങൾ തന്നോട് മോദി ചോദിച്ചറിഞ്ഞതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.
ദൂരെ നിന്ന് മോദിയെ കാണാനായി എത്തിയ പതിനാലു വയസ്സുകാരനായ പയ്യൻ ഇന്ന് അടുത്തിരുന്ന സംസാരിക്കാനായി ത്രില്ലിൽ ആയിരുന്നു ഉണ്ണിമുകുന്ദൻ.ആ നിമിഷങ്ങളിൽ നിന്നെ ഇനിയും മോചിതൻ ആയിട്ടില്ലെന്ന് നടൻ പറഞ്ഞു.വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണർത്തിയത്.
അങ്ങനെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നൽകിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവർത്തിയിലേക്ക് കൊണ്ടുവന്ന് ഞാൻ നടപ്പിലാക്കും. ആവ്താ രെഹ്ജോ സർ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണൻ',-ഉണ്ണി മുകുന്ദൻ കുറിച്ചു.