Webdunia - Bharat's app for daily news and videos

Install App

എന്റെ പൈസയ്ക്ക് ഞാന്‍ എനിക്കിഷ്ടമുള്ള സിനിമയെടുക്കും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി ഉണ്ണി മുകുന്ദന്‍

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2025 (12:28 IST)
നടന്മാര്‍ നിര്‍മാതാക്കളാകരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം തള്ളികളഞ്ഞ് ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്ന നിലപാടാണ് വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍ എടുത്തത്. തന്റെ പണം കൊണ്ട് തനിക്കിഷ്ടപ്പെട്ട സിനിമയെടുക്കുമെന്നും മറ്റാരും അതിനെ ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്റെ പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.
 
നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മാതാവായ ഒരാളാണ് ഞാന്‍. എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അതെന്റെ അവകാശമാണ്. എന്റെ കാശ് കൊണ്ട് എന്ത് ചെയ്യുന്നുവെന്ന് ആരും ചോദിക്കേണ്ട കാര്യമില്ല. അതാണ് മാന്യത. ഞാന്‍ നിര്‍മിച്ച സിനിമകള്‍ നല്ലതാണെന്നാണ് എന്റെ വിശ്വാസം. അതിന്റെ ലാഭവും നഷ്ടവുമെല്ലാം മറ്റാരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ? അതെന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവരുടെയും. ആ പ്രസ്താവന തന്നെ തെറ്റാണ്. ഇതൊരു ഫ്രീ സ്‌പേസാണ് സീറോ ബജറ്റിലും പുതിയ ആളുകളെ വെച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂള്‍ ബുക്കൊന്നുമില്ല. ഉണ്ണി മുകുന്ദന്‍ പറഞ്ഞു. താന്‍ അധികം പ്രതിഫലം വാങ്ങാറില്ലെന്നും അഞ്ചുവര്‍ഷമായി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 14 ലക്ഷം ആക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

'നേതൃത്വത്തിനു മുകളില്‍ പോകാന്‍ നോക്കുന്നു'; തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍, ചെവികൊടുക്കാതെ ഹൈക്കമാന്‍ഡ്

സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

അടുത്ത ലേഖനം
Show comments