Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

jayan cherthala

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ഫെബ്രുവരി 2025 (16:18 IST)
jayan cherthala
നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. താര സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് നടന്‍ ജയന്‍ ചേര്‍ത്തല. ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന കേസ് നല്‍കിയിട്ടുള്ളത്. 
 
നിര്‍മ്മാതാക്കളുടെ സംഘടന കെട്ടിട നിര്‍മാണത്തിനായി അമ്മയില്‍ നിന്ന് ഒരു കോടി രൂപ കടം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച് ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു