Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനെന്റെ ബാഹുബലിയെ സ്‌ക്രീനില്‍ കാണിച്ചു തരും'; ആരാധകനോട് ഉണ്ണിമുകുന്ദന്‍,'മാളികപ്പുറം' ഇന്നുമുതല്‍

'ഞാനെന്റെ ബാഹുബലിയെ സ്‌ക്രീനില്‍ കാണിച്ചു തരും'; ആരാധകനോട് ഉണ്ണിമുകുന്ദന്‍,'മാളികപ്പുറം' ഇന്നുമുതല്‍

കെ ആര്‍ അനൂപ്

, വെള്ളി, 30 ഡിസം‌ബര്‍ 2022 (09:09 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു നടനും അണിയറ പ്രവര്‍ത്തകരും. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്‍ നിരവധി പോസ്റ്ററുകളും കുറിപ്പുകളും പങ്കുവെച്ചിരുന്നു. അതിനു താഴെ ഒരു ആരാധകന്‍ ചോദിച്ച ഒരു ചോദ്യവും അതിന് ഉണ്ണി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
 
ബാഹുബലി പോലെയൊരു കഥാപാത്രം പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകന്‍ എഴുതിയത്. ഡിസംബര്‍ 30 ന് ഞാനെന്റെ ബാഹുബലിയെ സ്‌ക്രീനില്‍ കാണിച്ചു തരുമെന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്.
 
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണി മുകുന്ദന്‍ മുതല്‍ തൃഷ വരെ ! ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന മലയാളം തമിഴ് ചിത്രങ്ങള്‍