Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (16:29 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ പതിനൊന്നിനാണ് ജയ് ഗണേഷ് തിയറ്ററുകളില്‍ എത്തുന്നത്. മഹിമ നമ്പ്യാറാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. 
 
ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്തുവിട്ട പോസ്റ്ററുകളില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.
 
 
 
 ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജും എഡിറ്റിംഗ് ഹരീഷ് പ്രതാപും നിര്‍വഹിക്കുന്നു.ശങ്കര്‍ ശര്‍മ്മയാണ് സംഗീതം ഒരുക്കുന്നത്. സൗണ്ട് ഡിസൈന്‍ തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് വിപിന്‍ ദാസ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്, ഡിഐ ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments