Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനു സിതാരയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ, ചിത്രം വൈറലാകുന്നു !

അനു സിതാരയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ, ചിത്രം വൈറലാകുന്നു !

കെ ആര്‍ അനൂപ്

, ബുധന്‍, 13 ജനുവരി 2021 (21:46 IST)
ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള രണ്ട് യുവ താരങ്ങളാണ് ഉണ്ണിമുകുന്ദനും അനു സിതാരയും. സിനിമയ്ക്കപ്പുറം ജീവിതത്തിലും നല്ല സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. അനുസിത്താരയുടെ വീട്ടിലേക്ക് മിന്നൽ സന്ദർശനം നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. അനുസിതാര കൽപ്പറ്റയിലെ വീട്ടിലാണ് ഇപ്പോൾ ഉള്ളത്.
 
"ഉണ്ണിയേട്ടൻ വീട്ടിൽ" - എന്നു കുറിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ഒപ്പമുള്ള ചിത്രം നടി പങ്കുവെച്ചു.  
 
സിനിമ തിരക്കുകളിൽ നിന്നൊഴിഞ്ഞ് രണ്ടു സുഹൃത്തുക്കളും വീണ്ടും കണ്ടുമുട്ടിയത് സന്തോഷത്തിലാണ് അനുസിതാര. മാമാങ്കമാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. 2019 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാമിന്റെ അച്ചായൻസ് മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
ഉണ്ണിമുകുന്ദൻ്റെ മേപ്പടിയാൻ റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പർ 59/2019' എന്ന ചിത്രത്തിൻറെ തിരക്കിലാണ് അനുസിതാര. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്റ്ററിനെ റാഞ്ചിയെടുത്ത് തമിഴ് റോക്കേ‌ഴ്‌സ്, റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ പ്രിൻറ് എത്തി !