മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഗെറ്റ് സെറ്റ് ബേബി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. സിനിമ മനോരമ മാക്‌സിലൂടെയാകും പ്രേക്ഷകരിലേക്കെത്തുക.
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വിനയ് ഗോവിന്ദാണ് സംവിധാനം ചെയ്തത്. ജോണി ആന്റണി, ഫറ ഷിബില, ശ്യാം മോഹന്‍, അഭിറാം, മുത്തുമണി,സുരഭി, പുണ്യ എലിസബത്ത്, മീര വാസുദേവ്, ജുവല്‍ മേരി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.