Webdunia - Bharat's app for daily news and videos

Install App

പോലീസുകാരായി ഷെയ്‌നും സണ്ണി വെയ്‌നും,വേല തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 3 ഡിസം‌ബര്‍ 2022 (11:11 IST)
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു.പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല പറയുന്നത്. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.എസ് ഐ അശോക് കുമാറായി സിനിമയില്‍ നടന്‍ ഉണ്ടാകും.നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന സിനിമയുടെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സുരേഷ് രാജന്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി.എസ് ആണ് മ്യൂസിക് ഡയറക്ടര്‍. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 
 
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രോജക്ട് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പിസി സ്റ്റണ്ട്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

അടുത്ത ലേഖനം
Show comments