Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിലാല്‍ വൈകും; ഊഴം കാത്ത് സൗബിന്‍ മുതല്‍ ജീത്തു ജോസഫ് വരെ, മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടുകള്‍

Upcoming Projects of Mammootty
, ബുധന്‍, 2 മാര്‍ച്ച് 2022 (15:55 IST)
2022 ല്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി. ഈ വര്‍ഷത്തെ ആദ്യ റിലീസായി ഭീഷ്മ പര്‍വ്വം നാളെ തിയറ്ററുകളിലെത്തും. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വം സംവിധാനം ചെയ്തിരിക്കുന്നത്. 
 
നവാഗതയായ രത്തീന സംവിധാനം ചെയ്തിരിക്കുന്ന 'പുഴു', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം', കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'സിബിഐ-5' എന്നിവയാണ് ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍. എം.ടി.വാസുദേവന്‍ നായരുടെ ആന്തോളജിയില്‍ 'കടുഗണ്ണാവ ഒരു യാത്ര' എന്ന ചിത്രവും മമ്മൂട്ടി ചെയ്യുന്നുണ്ട്. അതിന്റെ സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരി തന്നെ. തെലുങ്ക് ചിത്രമായ ഏജന്റും മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യും. 
 
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന വാര്‍ത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത. ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമയ്ക്കുള്ള കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ജീത്തു ജോസഫ് ചിത്രത്തിനായി മമ്മൂട്ട് യെസ് മൂളിയെന്നാണ് പുറത്തുവരുന്ന വിവരം.
 
ഏതാനും സിനിമകള്‍കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത സംവിധായകന്‍ ദിലീഷ് പോത്തനുമൊത്ത് സിനിമ ചെയ്യാനും മമ്മൂട്ടി ആലോചിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ചെയ്യാന്‍ ആത്മാര്‍ഥമായ പരിശ്രമം നടക്കുകയാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. മമ്മൂട്ടിയും ഇക്കാര്യം സ്ഥിരീകരിച്ചു. നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മൂട്ടി നായകനായി അഭിനയിക്കും. ദുല്‍ഖറിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്ന് സൗബിന്‍ സ്ഥിരീകരിച്ചു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ നിസ്സാം ബഷീറിനും മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രവും ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് നടി സിത്താര